പൊക്കിള്‍ക്കൊടിയുടെ പ്രവര്‍ത്തനത്തിനു വേണ്ട ഘടകങ്ങള്‍ ഉൾപ്പെടെയുള്ള ട്യൂബും അടങ്ങുന്ന ഉപകരണസംവിധാനവും ഉണ്ട്
"എടി(ടാ) നിന്നെ 10 മാസം ഈ വയറ്റിൽ ചുമന്ന്, നൊന്തു പെറ്റതാണ്" ഈയൊരു പ്രയോഗം ദേശങ്ങളും ഭാഷയും മാറിമറിഞ്ഞ് പ്രയോഗിക്കുന്നുണ്ടാവും. ഇനി ആ പ്രയോഗം മാറുന്ന കാലം വരുന്നു, പൂർണ്ണമായും വരാൻ കുറച്ചുകൂടി താമസം ഉണ്ടാകും എന്ന് മാത്രം, കാരണം ഗർഭം (pregnancy) ധരിക്കാനും പ്രസവിക്കാനും മനുഷ്യ സ്ത്രീ വേണമെന്നില്ല!
ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുണ്ടാവുക പന്ത് തട്ടുന്ന റോബോട്ടിനെ ആണ്, അതുകൂടാതെ ഡാൻസ് ചെയ്യുന്ന, ഓടുന്ന, ചാടുന്ന, റെക്കോർഡ് ചെയ്ത മറുപടികൾ തരുന്ന എന്തിനേറെ ആത്മഹത്യ ചെയ്യുന്ന റോബോട്ടുകളെ വരെ ലോകം കണ്ടുകഴിഞ്ഞു, പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ജീവശാസ്ത്രത്തിൽ ഒരു വിപ്ലവകരമായ സാങ്കേതിക കുതിച്ചുചാട്ടത്തിനാണ് ചൈനയിൽ നിന്നുള്ള കമ്പനി ശ്രമിച്ചിരിക്കുന്നത്. ഈ വിഷയം പുറത്തുവന്നതോടെ റോബോട്ടിക് ലോകത്തും ആരോഗ്യരംഗത്തും വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്, ഗർഭം ധരിച്ചു പ്രസവിക്കാൻ കഴിയുന്ന റോബോട്ട് . ഇതിൻറെ പ്രാഥമിക രൂപം 2026 പുറത്തു വരുമെന്നാണ് വിവരം.
'ഗര്‍ഭധാരണം നടത്താന്‍ ശേഷിയുള്ള റോബട്' (pregnant robot) എന്നും വിളിക്കുന്നുണ്ട്. സ്ത്രീകളിലെ ഗര്‍ഭപാത്രത്തിന്റെ എല്ലാ പ്രവര്‍ത്തനശേഷിയും ളള്ളതാണത്രേ റോബട്ടിന്റെ കൃത്രിമ ഗര്‍ഭപാത്രം.ബീജിംഗിൽ (ഓഗസ്റ്റ് 2025) നടന്ന വേൾഡ് റോബോട്ട് കോൺഫറൻസിൽ സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനായ Dr Zhang Qifeng (ഡോ. ഷാങ് ക്വിഫെങ്ങിന്റെ) നേതൃത്വത്തിലുള്ള ഗ്വാങ്ഷോ (Guangzhou) ആസ്ഥാനമായുള്ള Kaiwa (കൈവ) ടെക്നോളജിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. കൃത്രിമ ഗര്‍ഭപാത്രം പേറുന്ന മനുഷ്യാകാരമുള്ള റോബട്ടിനെ വികസിപ്പിക്കുന്ന പദ്ധതിക്കു നേതൃത്വം നല്കുന്ന ഡോ. സാങ് ക്വിഫെങ് 'ശാസ്ത്രം അവിടെ എത്തിക്കഴിഞ്ഞു' എന്ന് പ്രഖ്യാപിച്ചത്. അടുത്ത ഘട്ടം കൈവ ടെക്നോളജി വികസിപ്പിച്ച ഗര്‍ഭപാത്രം ഒരു യന്ത്ര മനുഷ്യന്റെ ശരീരത്തില്‍ ഘടിപ്പിക്കുക എന്നതായിരിക്കും. അതിനു ശേഷം 'ശരിക്കുള്ള മനുഷ്യന് അതുമായി ഇടപെട്ട് ഗര്‍ഭധാരണം നടത്താന്‍ സാധിക്കും. ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ വളരാനും സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തങ്ങൾ അവതരിപ്പിച്ച സാങ്കേതികവിദ്യ ഇതിനകം തന്നെ “പക്വമായ ഘട്ടത്തിലാണെന്നും” ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ അടിവയറ്റിലേക്ക് സംയോജിപ്പിക്കാൻ ഇപ്പോൾ തയ്യാറെടുക്കുകയാണെന്നും വെളിപ്പെടുത്തി. അതിനു ശേഷം മനുഷ്യന് അതുമായി ഇടപെട്ട് ഗര്‍ഭധാരണം നടത്താന്‍ സാധിക്കും. ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ വളരാനും സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജീവനോടെ ഇരിക്കുന്ന സ്ത്രീകളിലെ ഗര്‍ഭപാത്രത്തിന്റെ എല്ലാ പ്രവര്‍ത്തനശേഷിയും ളള്ളതാണത്രേ റോബട്ടിന്റെ കൃത്രിമ ഗര്‍ഭപാത്രം.
യഥാർഥ ഗർഭധാരണത്തെ അനുകരിക്കാൻ സാധിക്കുന്ന കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് റോബോട്ട് ഗർഭം ധരിക്കുക. അതേസമയം കൃത്രിമ ഗര്‍ഭപാത്രത്തിന്റെ സവിശേഷതകള്‍ നേരത്തെ തന്നെ കൃത്രിമമായി സൃഷ്ടിച്ചിട്ടുണ്ട്. കൃത്രിമമായി സൃഷ്ടിച്ച അമ്നിയോട്ടിക് (amniotic) ദ്രാവകവും, ഓക്സിജനും ന്യൂട്രിയന്റ്സും എത്തിച്ചു നല്കാന് പൊക്കിള്‍ക്കൊടിയുടെ പ്രവര്‍ത്തനത്തിനു വേണ്ട ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പ്രവര്‍ത്തിക്കുന്ന ട്യൂബും അടങ്ങുന്ന ഉപകരണസംവിധാനവും ആണ് ഇതിലുളളത്. യുഎസ് ഗവേഷകര്‍ 2017ല്‍ വളര്‍ച്ചയെത്താത്ത ആട്ടിന്‍കുട്ടികളെ സമാനമായ ജൈവബാഗുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം ലോകമെമ്പാടുമുള്ള വന്ധ്യതയുമായി മല്ലിടുന്ന 15% ദമ്പതികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഈ കണ്ടുപിടുത്തത്തിന് കഴിയുമെന്ന് വക്താക്കൾ വിശ്വസിക്കുന്നു. ശാരീരിക കാരണത്താലോ മറ്റോ ഗർഭം ധരിക്കാൻ കഴിയാത്തതോ ഇഷ്ടപ്പെടാത്തതോ ആയ സ്ത്രീകൾക്കുള്ള മെഡിക്കൽ അപകടസാധ്യതകൾ കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.
'ഗര്‍ഭധാരണം' മുതല്‍ 'പ്രസവം' വരെയുള്ള കാലം ഭ്രൂണം യന്ത്ര മനുഷ്യൻറെ ഉള്ളിൽ തന്നെ ഇരിക്കട്ടെ എന്നാണ് ഡോ. സാങും സഹഗവേഷകരും പറയുന്നത്. സ്ത്രീകളെ സമീപിച്ച് വാടക ഗര്‍ഭപാത്രം സംഘടിപ്പിക്കുന്ന ലോകത്ത് നടക്കുന്ന നിലവിലെ രീതിയെക്കാള്‍ ചെലവു കുറവായിരിക്കും റോബട് ഗര്‍ഭധാരണ സംവിധാനത്തിന്. ഏകദേശം 100,000 Yuan /യുവാൻ (11,000 pound. ഏകദേശം 12 ലക്ഷം രൂപ) ആണ് ചെലവു വരാന്‍ സാധ്യത.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സംഭവം പരീക്ഷണ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും ഇതുവരെ നടന്നില്ല എങ്കിൽപോലും, സാങ്കേതികവിദ്യയുടെ അല്ലെങ്കിൽ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിലാണ് കളം ഒരുക്കുന്നത് എന്ന കാര്യമാണെങ്കിലും എതിർപ്പുമായിട്ട് എത്തുന്നവർ രംഗത്ത് ഇറങ്ങി.
ഗര്‍ഭധാരണം യന്ത്രങ്ങള്‍ക്ക് പുറംപണിക്കരാര്‍ നല്കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ഒട്ടും നന്നായിരിക്കില്ലെന്നാണ് അവർ പറയുന്നത്. അതോടെ അമ്മ-മക്കള്‍ ബന്ധം കലര്‍പ്പുള്ളതായി തീരാം എന്നും പറയുന്നു. ഒരു റോബോട്ടിൽ നിന്ന് ജനിക്കുന്ന ഒരു കുഞ്ഞിന് മാതാപിതാക്കളുമായി ആദ്യകാല വൈകാരിക ബന്ധം എങ്ങനെ രൂപപ്പെടും? അണ്ഡങ്ങളും ബീജവും എവിടെ നിന്നാണ് ശേഖരിക്കുന്നത്, ഇത് ഒരു കരിഞ്ചന്തയ്ക്ക് ഇന്ധനമാകുമോ ? യന്ത്രങ്ങളാൽ ഗർഭം ധരിക്കപ്പെട്ടുവെന്ന് അറിയുന്ന കുട്ടികൾക്ക് എന്ത് മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം?, ഇതൊക്കെയാണ് അവരുടെയൊക്കെ പ്രധാന വാദങ്ങൾ.
വൈദ്യ ശാസ്ത്ര രംഗത്തു പ്രവര്‍ത്തിക്കുന്നവരിലും യന്ത്ര മനുഷ്യൻ ഗർഭം ധരിക്കുന്നത് എന്ന ആശയം പ്രചരിക്കുന്നതില്‍ അസ്വസ്ഥതയുള്ളവരുണ്ട്.2022ല്‍ ഫിലഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലെ ഗവേഷകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്, ഗര്‍ഭധാരണം സ്വാഭാവികമായി ജീവിച്ചു തീര്‍ക്കേണ്ട ഒരു കാലഘട്ടമാണ്, അതിനെ പതോളജി (pathology) എന്ന അവസ്ഥയായി മാറ്റിക്കളയുന്ന അപകടമാണ് ഇതില്‍ പതിയിരിക്കുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.ഇത് 'സ്ത്രീകളുടെ അന്ത്യം കുറിക്കുമെന്നാണ്' കൃത്രിമ ഗര്‍ഭപാത്രം എന്ന ആശയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഫെമിനിസ്റ്റ് ഫിലോസഫര്‍ ആന്‍ഡ്രിയ ഡ്വോര്‍കിന്‍ (Andrea Dworkin) പറഞ്ഞത്.
റോബോട്ടിന്റെ ഗർഭധാരണത്തെക്കുറിച്ച് ഒരുവശത്ത് വിമർശനങ്ങളും സംശയങ്ങളും ഉയരുമ്പോൾ, അതിന്റെ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കൈവ ടെക്നോളജിയും ഗുആന്‍ഗ്ഷൊ പ്രവിശ്യയിലെ അധികാരികളും തമ്മില്‍ പുതിയ സാഹചര്യം എങ്ങനെ നേരിടണം എന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ആരംഭിച്ചു. എന്തു നിയന്ത്രണങ്ങളാണ് ഇത്തരം ഗര്‍ഭധാരണത്തിന് കൊണ്ടുവരേണ്ടത് എന്നാണ് ചര്‍ച്ച. ഉദാഹരണത്തിന് റോബട് പ്രഗ്നന്‍സി വഴി കുട്ടി ഉണ്ടായാല്‍ ആരെയാണ് അതിന്റെ രക്ഷകര്‍ത്താവ് എന്നു വിളിക്കേണ്ടത്? അങ്ങനെ ജനിക്കുന്ന കുട്ടിക്ക് എന്തെന്ത് അവകാശങ്ങളാണ് രാജ്യം നല്‍കേണ്ടത്? പുതിയ സാഹചര്യത്തില്‍ അണ്ഡത്തിനും, ബീജത്തിനും, കൃത്രിമ ഗര്ഭപാത്രത്തിനുമൊക്കെ കരിഞ്ചന്ത ഉണ്ടാകില്ലെന്ന് കൈവ ടെക്നോളജി പോലെയുള്ള സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്, അക്കാര്യത്തിലുള്ള ചർച്ചകളും നടക്കുന്നു.
ലോകമെമ്പാടുമുള്ള വന്ധ്യതയുമായി മല്ലിടുന്ന 15% ദമ്പതികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഈ കണ്ടുപിടുത്തത്തിന് കഴിയുമെന്ന് വക്താക്കൾ വിശ്വസിക്കുന്നു. കാരണം IVF പോലുള്ള ചികിത്സ മാർഗ്ഗത്തിലൂടെയും ഗർഭം ധരിക്കാൻ കഴിയാത്തതോ, ഇഷ്ടപ്പെടാത്തതോ ആയ സ്ത്രീകൾക്കുള്ള മെഡിക്കൽ അപകടസാധ്യതകൾ കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.
2026ല്‍ മനുഷ്യ വംശത്തിൽ പെട്ട അമ്മയില്‍ നിന്നല്ലാതെ, യന്ത്രപരിപാലനം മാത്രമേറ്റ് ആദ്യമായി ഒരു മനുഷ്യക്കുട്ടി പിറന്നേക്കാം,കൈവ ടെക്നോളജി വിജയിച്ചാൽ. കാത്തിരിക്കാം...
(ചിത്രം പ്രതീകാത്മകം)
#ഗർഭധാരണം, science, Humanoid, technology